ഒാമല്ലൂർ: സംസ്ഥാന കശുമാവ് വികസന ഏജൻസിയും ശബരിഗിരി സഹകരണസംഘവും സംയുക്തമായി കശുമാവിൻ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. ഒരേക്കറിന് 160 കശുമാവ് വരെ ലഭിക്കും. ശബരിഗിരി സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ഒാമല്ലൂർ ക്ഷേത്രത്തിന് സമീപമുള്ള കേന്ദ്ര ഒാഫീസിൽ നിന്നും പത്തനംതിട്ട ആർ.ടി ഒാഫീസിന് സമീപമുള്ള ബ്രാഞ്ചിൽ നിന്നും അപേക്ഷാ ഫോമുകൾ ലഭിക്കും. ഫോൺ 0468 2220490.