പ്രമാടം : ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വി. കോട്ടയം മണലേൽ പടി ജംഗ്ഷനിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ആർ. പ്രമോദ് നിർവ്വഹിച്ചു. വാർഡ് മെമ്പർ വി. വിമൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പ്രസീത രഘു, പ്രൊഫ. ജി. ജോൺ, ജോസ് പനച്ചയ്ക്കൽ, സുഭാഷ്, ഉഷാ ലാൽ, രാധാ വേണു, ഇ.എം. ജോയിക്കുട്ടി, ഷിബു വള്ളിക്കോട്, ശ്രീദത്ത്, എൻ.എം.വർഗീസ്, മനേഷ് തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.