പന്തളം: തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ സി. ജി. രാജശേഖരൻ നായർ, കെ. നാരായണ പിള്ള എന്നിവരുടെ അനുസ്മരണം നടന്നു. ഗ്രാമപഞ്ചായത്ത് അംഗം വി. ബി. സുജിത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ. പൊടിയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് കെ. വി. ഗോപാലകൃഷ്ണ കുറുപ്പ്, ആദ്യകാല അംഗങ്ങളായ കെ. എം. ഫിലിപ്പ്, കെ. എം. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.