പത്തനംതിട്ട: സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസ് മുന്നിൽ നടന്ന സഹകാരികളുടെ പ്രതിഷേധ കൂട്ടായ്മ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ. കെ. ജയവർമ്മ അദ്ധ്യക്ഷത വഹിച്ചു. പി.മോഹൻരാജ്, എ. ഷംസുദ്ദീൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, മാത്യൂ കുളത്തിങ്കൽ, തോപ്പിൽഗോപകുമാർ, ടി കെ സാജു, അഡ്വ. എ. സുരേഷ് കുമാർ, റോബിൻ പീറ്റർ, അഡ്വ. റെജിതോമസ്, സുരേഷ്‌കോശി, അഡ്വ. ലാലുജോൺ, കാട്ടൂർ അബ്ദുൾ സലാം, അബ്ദുൾ കലാം ആസാദ്, പഴകുളം ശിവദാസൻ, ഷാജി പറയത്തുകാട്ടിൽ,സോഹൻ ലൂക്കോസ്, എസ്. വി പ്രസന്നകുമാർ, റെജി പണിക്കമുറി, അഡ്വ. സുനിൽ എസ്. ലാൽ, അഡ്വ. വി. ആർ.സോജി എന്നിവർ പ്രസംഗിച്ചു.