പത്തനംതിട്ട: സർക്കാരിന്റെ വാർഷിക പരിപാടികൾ ഉൾപ്പെടെ പൊതുപരിപാടികൾക്കായി ഉപയോഗിച്ച് ജില്ലാ സ്റ്റേഡിയം സർക്കാർ നശിപ്പിക്കുകയാണെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് സലിം പി. ചാക്കോ ആരോപിച്ചു.

നഗരസഭ, സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികൾക്ക് ഈവിവരം അറിയാം. ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയമാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത്. സ്റ്റേഡിയത്തിൽ വിവിധ കായിക ഇനങ്ങൾക്ക് അവധിക്കാല പരിശീലനങ്ങൾ നടക്കേണ്ട സമയത്താണ് സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങൾക്കായി വിട്ടുകൊടുത്തിരിക്കുന്നത്. ശബരിമല തീർത്ഥാടന കാലമല്ലാത്തതിനാൽ ഇടത്താവളത്തിൽ സർക്കാരിന്റെ പ്രദർശനമേള നടത്താമായിരുന്നുവെന്ന് സലിം പി. ചാക്കോ ചൂണ്ടിക്കാട്ടി.