പന്തളം: ഇ. കെ. നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുളനട ഗ്രാമപഞ്ചായത്തിലെ 9 വാർഡുകളെ സമ്പൂർണ സാന്ത്വന പരിചരണ വാർഡുകളായി പ്രഖ്യാപിച്ചു. പി.ആർ.പി.സി ജില്ലാ രക്ഷാധികാരി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തക ഡോ. എം.എസ്. സുനിലാണ് പ്രഖ്യാപനം നടത്തിയത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ലസിതാ നായർ, ഏരിയാ കമ്മിറ്റിയംഗങ്ങളായ വി.പി. രാജേശ്വരൻ നായർ, എസ്. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.