റാന്നി : പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി റാന്നി വലിയതോട്ടിലെ മൺപുറ്റുകളും പോളകളും നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. ഇറിഗേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പ്രവൃത്തികൾ നടപ്പാക്കുന്നത്.