കോഴഞ്ചേരി: സമഗ്രശിക്ഷാ കേരളം പുല്ലാട് ബി.ആർ.സിയുടെ നേതൃത്വത്തിൽ അവധിക്കാല അദ്ധ്യാപക ശാക്തീകരണ പരിപാടി പുല്ലാട് എസ്.വി.എച്ച്.എസിൽ ആരംഭിച്ചു. റിട്ട.ഡയറ്റ് പ്രിൻസിപ്പലും എസ്.എസ്.കെ ജില്ലാപ്രോജക്ട് ഓഫീസറുമായ ഡോ.ആർ.വിജയമോഹനൻ അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം കെ.അജിത അദ്ധ്യക്ഷത വഹിച്ചു.പുല്ലാട് ബി.പി.സി ജയകുമാർ എൻ.എസ്, എസ്.വി,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എസ്.രമേശ്, സി.ആർ.സി.കോർഡിനേറ്റർ ബി.ശ്രീലേഖ എന്നിവർ സംസാരിച്ചു. എൽ.പി.വിഭാഗം ജില്ലാ റിസോഴ്സ് ഗ്രൂപ്പിനും യു.പി.വിഭാഗം ഇംഗ്ലീഷ്, മലയാളം, ഹിന്ദി അദ്ധ്യാപകർക്കുമാണ് പരിശീലനം.