പത്തനംതിട്ട: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും കാതോലിക്കേറ്റ് കോളേജിന്റെയും നേതൃത്വത്തിൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകമാർ നിർവഹിച്ചു. കാതോലിക്കേറ്റ് കോളേജ് കായിക വകുപ്പ് മേധാവി ഡോ.ശോശാമ്മാജോൺ, ലെഫ്റ്റണന്റ് ജിജോ.കെജോസഫ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് 150 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വിവിധ കായിക ഇനങ്ങളിൽ വിദഗ്ദ്ധ പരിശീലനം നേടിയ ക്യാമ്പ് നിയന്ത്രിക്കുന്നത്.