കോട്ടമൺപാറ: എസ്. എൻ. ഡി. പി. യോഗം 4830 കോട്ടമൺപാറ ടൗൺ ശാഖായോഗം വക ഗുരുദേവ ക്ഷേത്രത്തിലെ 27-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ശാഖായോഗത്തിന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ 12, 13 തീയതികളിൽ നടക്കും. ഇന്ന് വൈകുന്നേരം 5ന് ശാഖാ പ്രസിഡന്റ് എൻ. വിശ്വനാഥൻ പതാക ഉയർത്തും. 6 മുതൽ 7 വരെ ദീപാരാധന. നാളെ രാവിലെ 5ന് നടതുറക്കൽ, 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6.30ന് ഉഷപൂജ, 7.30ന് ഗുരുദേവ കൃതികളുടെ പാരായണം, 8.30ന് കലശപൂജ, 10ന് കലശാഭിഷേകം, ഗുരുപൂജ, 11ന് നടഅടയ്ക്കൽ. 12.30ന് മഹാപ്രസാദമൂട്ട് . വൈകുന്നേരം 6 മുതൽ 7 വരെ ദീപാരാധന എന്നിവ നടക്കും.