പന്തളം: കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിലെ സണ്ടേ സ്‌കൂളിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷത്തിന്റെ സമാപനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 3ന് കുടശനാട് ജംഗ്ഷനിൽ നിന്ന് വിശിഷ്ടാതിഥികളെ സ്വീകരിക്കും. 4 ന് നടക്കുന്ന പൊതുസമ്മേളനം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. ഷിബു വർഗീസ് അദ്ധ്യക്ഷത വഹിക്കും,ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തും, ശതാബ്ദി സന്ദേശം ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് നിർവഹിക്കും. ആന്റോ ആന്റണി എം പി, പന്തളം നഗരസഭാ അദ്ധ്യക്ഷ സുശീലാ സന്തോഷ് തുടങ്ങിയവർ പ്രസംഗിക്കുമെന്ന് ഭാരവാഹികളായ വികാരി ഫാ.ഷിബു വർഗീസ്, ജനറൽ കൺവീനർ ഡോ.കെ സി രാജു, കൺവീനർ ചാക്കോ വർഗീസ്, സണ്ടേസ്‌കൂൾ കൗൺസിൽ സെക്രട്ടറി ബിനോയ് പി ജോർജ്, സാജി ശാമുവൽ എന്നിവർ അറിയിച്ചു.