1
കോട്ടാങ്ങൽ എസ് എൻ ഡി പി ശാഖാ യോഗത്തിൽ നടന്ന പഞ്ചലോഹ വിഗ്രഹഘോഷയാത്ര

മല്ലപ്പള്ളി : എസ്.എൻ.ഡി.പി.യോഗം 1229-ാം കോട്ടാങ്ങൽ ശാഖയിൽ ക്ഷേത്ര സമർപ്പണത്തോടനുബന്ധിച്ച് ഗുരുദേവപഞ്ചലോഹ രഥഘോഷയാത്ര നടന്നു. ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും വിവിധ വാദ്യമേളങ്ങളുടെയും മുത്തുകൾ, താലപ്പൊലി എന്നിവയോടു ആരംഭിച്ച വിഗ്രഹ രഥഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികളുടെ പ്രഭാഷണവും നടന്നു. ഇന്ന് രാവിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടക്കും. ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷും, ക്ഷേത്രം തന്ത്രി പി.കെ ദാമോദരൻ പുലിയുമ്പിലും കാർമ്മികത്വം വഹിക്കും. 9.30 ന് നടക്കുന്ന ക്ഷേത്ര സമർപ്പണ സമ്മേളനം ശാഖാ പ്രസിഡന്റ് ടി.ഡി.സോമൻ തടത്തേൽ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടർ ഓഫീസർ എസ്.രവിന്ദ്രൻ ക്ഷേത്ര സമർപ്പണം നടത്തും.