പന്തളം : മതേതരത്വത്തെ തകർത്ത് വർഗീയത ആളിക്കത്തിക്കുകയാണ് ബി.ജെ.പിയും ഇടതുമുന്നണിയും ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല എം.എൽ.എ അഭിപ്രായപ്പെട്ടു. കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടാക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലും സ്ഥിതി ഇതുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.എസ്. വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് പ്രൊഫ. സതീശ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജി.രഘുനാഥ്, അഡ്വ.ഡി.എൻ.തൃദീപ്, അഡ്വ.ബിജുഫിലിപ്പ്,​ എം.ജി.കണ്ണൻ, മഞ്ജുവിശ്വനാഥ്, റഹീംറാവുത്തർ, പന്തളം വാഹിദ്, മനോജ് കുമാർ, സോളമൻ വരവുകാലായിൽ, പി.പി.ജോൺ, പന്തളം രാഹുൽരാജ്, വിജയൻ പ്ലാക്കോട്ട്, മാത്യൂസ് പൂളയിൽ,പന്തളം മഹേഷ്, രത്‌നമണി സുരേന്ദ്രൻ, സുനിതാവേണു, കെ.എൻ.രാജൻ, വി.എം.അലക്‌സാണ്ടർ, കോശി കെ.മാത്യു എന്നിവർ പ്രസംഗിച്ചു.