മാവേലിക്കര: എസ്.എൻ.ഡി.പി യോഗം റ്റി.കെ.മാധവൻ സ്മാരക മാവേലിക്കര വനിതാസംഘം യൂത്ത്മൂവ്‌മെന്റ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള കലാ കായിക മത്സരങ്ങൾ യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനംചെയ്തു.വനിതാസംഘം യൂണിയൻ ചെയർമാൻ എൽ.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ നവീൻ വി.നാഥ് , യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ് , വിനു ധർമ്മരാജ്, ശശിധരൻ, വനിതാസംഘം കൺവീനർ, സുനി ബിജു, യൂത്ത്മൂവ്‌മെന്റ് കൺവീനർ ശ്രീജിത്ത്.ഡി, രാജീവ് തെക്കേക്കര, ഷനോജ്, അഖിലേഷ് സത്യൻ, ഋഷി, അഭിരാം, അജിത മോഹൻ. അനിത.കെ.ജി സുജാത സേതുനാഥ്, ലത സന്തോഷ്, ഉഷ ഷാജി, സരളാദേവി, ശാന്തി ചന്ദ്രൻ ,സജി, ശാഖാ ഭാരവാഹികളായ കേണൽ സോമൻ, സോമൻ മഞ്ഞാടിത്തറ, രവി ഉമ്പർനാട്
തുടങ്ങിയവർ സംസാരിച്ചു.