1
കോമളം പാലം പ്രതിഷേധ സർവീസ് ജോസഫ് എം.പുതുശേരി ഉത്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: കോമളം പാലം ബദൽ സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്നും നിലവിലെ അവസ്ഥയ്ക്ക് കാരണം സർക്കാരിന്റെ അനാസ്ഥയാണെന്നും മുൻ എം.എൽ.എയും ജോസഫ്.എം.പുതുശേരി പറഞ്ഞു. കോമളം പാലം യാത്രാ സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധിച്ച് പൗരാവലിയും, പ്രവാസി കൂട്ടായ്മയും , മറ്റ് സംഘടനകളും ചേർന്ന് നടത്തിയ വാഹന സർവീസ് ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ. ഉണ്ണികൃഷണൻ, ഹരികുമാർ വാഴയിൽ, സതീഷ് കൊശൂർ, ജോസഫ് ഫിലിപ്പ് , പഞ്ചായത്തംഗം രശ്മി ബാലകൃഷ്ണൻ , മനീഷ് തുരുത്തിക്കാട്, ശ്രീകുമാർ പുത്തോട്ടിൽ, ആർ ഹരികുമാർ , അജിത്ത് തുരുത്തിക്കാട്, രാജേഷ് സുരഭി എന്നിവർ സംസാരിച്ചു.