പത്തനംതിട്ട : കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നഴ്സസ് ദിനം ആചരിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി മനുലാൽ, പ്രസിഡന്റ്‌ പ്രദീപ്, രവികുമാർ മേഴ്‌സി റെജി, ജീന എന്നിവർ പ്രസംഗിച്ചു. എച്ച്.എം.സി സ്റ്റാഫ് നേഴ്സുമാരായ ഗീതുശ്രീ, ജെയ്ത, റാണി എന്നിവരെ ആദരിച്ചു.