കോന്നി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ശാസ്ത്ര പുസ്തകങ്ങളുടേയും, പരിഷത് ഉല്പന്നങ്ങളുടേയും പ്രദർശനം കോന്നി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ ട്രഷറർ എൻ.എസ്.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി.പേരൂർ സുനിൽ, എൻ.അനിൽകുമാർ, സലിൽ വയലത്തല എന്നിവർ സംസാരിച്ചു.