മല്ലപ്പള്ളി : തകർച്ചയിലേക്ക് കൂപ്പുകുത്തിയ ചെങ്ങരൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ തുക തിരികെ ലഭിക്കത്തക്ക വിധംസർക്കാർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങരൂരിലെ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കെ.ജയവർമ്മ, അഡ്വ.റെജി തോമസ്, കുഞ്ഞുകോശി പോൾ, മാത്യു ചാമത്തിൽ, ലാലു തോമസ്, എബി മേക്കരിങ്ങാട്ട്, ഇ.കെ. സോമൻ, ജെയിംസ് കാക്കനാട്ടിൽ, രാജൻ വരിക്കപ്ലാമൂട്ടിൽ, വർഗീസ്കുട്ടി വട്ടശേരിൽ, വി.എ.ചെറിയാൻ, കെ.ജി.സാബു, ബാബു കുറുമ്പശ്വരം വർഗീസ് മാമൂട്ടിൽ,സൂസൻ തോംസൺ, ഞാനാമണി മോഹനൻ, അമ്പിളി പ്രസാദ്, ബെൻസി അലക്സ്,പി.ജ്യോതി, ഗീത ശ്രീകുമാർ,സൂസൻ തോമസ്, അജിത വിൽക്കി, അന്നമ്മ ഐസക്ക്, ജിം ഇല്ലത്ത്, ബൈജി ചെള്ളേട്ട്, ശ്രീജിത്ത് പഴൂർ, മത്തായി വർഗീസ്, ബേബി നടുവിലേമുറിയിൽ, കെ. കെ. ശശി, സനീഷ് അടവിക്കൽ, സി. ജെ. കുര്യൻ, ഐപ്പ് പുലിപ്ര, വിഷ്ണു പുതുശേരി തുടങ്ങിയവർ പ്രസംഗിച്ചു. പടിഞ്ഞാറേക്കവലയിൽ നിന്നും ആരംഭിച്ച മാർച്ചിനെ തുടർന്നാണ് ധർണ നടത്തിയത്.