പത്തനംതിട്ട : നഴ്‌സസ് വാരാഘോഷത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതാ കുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യാതിഥി ആയിരുന്നു.
പത്തനംതിട്ട നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, വാർഡ് മെമ്പർ എസ്. ഷെമീർ, കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് ബെറ്റി ആന്റണി, കെ.ജി. ഗീതമണി, സിന്ധു ഭാസ്‌കർ, എം. വിഷ്ണു, അനുമോൾ ജോർജ് എന്നിവർ പ്രസംഗിച്ചു
ചുട്ടിപ്പാറ നഴ്‌സിംഗ് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ പ്രൊഫ. യമുന ജോസ് പതാക ഉയർത്തി. സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ആരംഭിച്ച റാലി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം. മഹാജൻ ഫ്ലാഗ് ഒാഫ് ചെയ്തു.