റാന്നി: കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ കുന്നം ഗവ.എൽ.പി.സ്കൂളിൽ ശലഭക്കൂട്ടം അവധിക്കാല പരിശീലന പരിപാടി നടത്തി. വെച്ചൂച്ചിറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് രമാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജിനു ജി.നായർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമദ്ധ്യാപകൻ സി. പി.സുനിൽ, അദ്ധ്യാപകരായ പി.ജി സോമൻ, കെ.കെ ബിനു എന്നിവർ പ്രസംഗിച്ചു. കഥകൾ, പാട്ടുകൾ, കളികൾ, ഒറിഗാമി ലഘു പരീക്ഷണങ്ങൾ എന്നിവ ഉൾപ്പെട്ട പരിപാടികൾക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരായ മോഹൻദാസ്, പ്രകാശ് എന്നിവർ നേതൃത്വം നൽകി.