കോന്നി: ചന്ദനപ്പള്ളി - കോന്നി റോഡിൽ കോന്നി മുസ്ലിം പള്ളിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു.പൂങ്കാവ് ഭാഗത്തുനിന്ന് കോന്നിയിലേക്ക് വന്ന ഊട്ടുപാറ സ്വദേശികളുടെ കാറാണ് അപകടത്തിൽ പ്പെട്ടത്. കരണം മറിഞ്ഞ കാർ ഫയർ ഫോഴ്‌സെത്തി ഉയർത്തി. കാറിലുണ്ടായിരുന്ന നാലുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.