തിരുവല്ല: തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം നടത്തി. തിരുവല്ല മെഡിക്കൽ മിഷൻ ചെയർമാൻ സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി ഫിലിപ്പ് സന്ദേശം നൽകി. ടി.എം.എം മുൻ നഴ്സിംഗ് സുപ്രണ്ട് എലിസബത്ത് തോമസ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ എബി ജോർജ്, ജോ.സെക്രട്ടറി ജേക്കബ് ജോൺ, ടി.എം.എം ആശുപത്രി അഡ്മിനിസ്ട്രേറ്റർ ജോർജ് മാത്യു, മെഡിക്കൽ സുപ്രണ്ട് ഡോ. എം.ജെ.കോശി എന്നിവർ പങ്കെടുത്തു.