ചെങ്ങന്നൂർ : കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടി ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ചെങ്ങന്നൂർ മുളക്കുഴ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ആറു കോടി രൂപ മുടക്കി പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എം.എച്ച് റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ എം.വി പ്രിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മാകരൻ, ജില്ലാ പഞ്ചായത്തംഗം ഹേമലതാ മോഹൻ , ബീന ചിറമേൽ , രമാ മോഹൻ ,കെ.കെ. സദാനന്ദൻ, പ്രിജീലിയ പി.ജി, ഇ.എസ്. നാരായണി, എ.കെ. പ്രസന്നൻ , കൃഷ്ണകുമാർ , അഡ്വ എം ശശികുമാർ, കെ.എസ് ഗോപാലകൃഷ്ണൻ , ഇ.റ്റി. അനിൽകുമാർ , പ്രമോദ് കാരക്കാട്, ടി.കെ. ഇന്ദ്രജിത്ത്, ഷെറീഫ് പി.ഇ, മല്ലിക പി.ആർ, അംബിക .ബി, ഡോ. രമേശ് കുമാർ എന്നിവർ പ്രസംഗിച്ചു. . സ്കൂളിന് വേണ്ടി സ്ഥലം സൗജന്യമായി വിട്ടുനൽകിയ പ്രൊഫ.ശ്രീധരൻ നമ്പൂതിരി, വിക് ടേഴ്സ് ചാനലിൽ മികച്ച ചരിത്ര ക്ലാസ് നയിച്ച അദ്ധ്യാപകൻ എം.എസ് മധു , സ്കൂൾ കെട്ടിടം നിർമ്മിച്ച സൗത്ത് ഇന്ത്യൻ കൺസ്ട്രക്ഷൻ എം.ഡി. വിനോദ് കുമാർ എന്നിവരെ ആദരിച്ചു.