പന്തളം: ഓട്ടോ ടാക്‌സിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. പുന്തല നജീബ് ഭവനം രാജാ സലിം (രാജൻ-69) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. ഇന്നലെ രാവിലെ 3.45 ന് എം. സി റോഡിൽ കുറുന്തോട്ടയം പാലത്തിന് സമീപമായിരുന്നു അപകടം. പുന്തല യിൽ നിന്ന് കടയ്ക്കാട് മാർക്കറ്റിലേക്ക് വരികയായിരുന്ന രാജൻ സഞ്ചരിച്ച ലൂണാറിൽ അടൂരിൽ നിന്നുള്ള ഓട്ടോ ടാക്‌സി ഇടിക്കുകയായിരുന്നു. ഭാര്യ: നസീമ ബീവി .മക്കൾ: നസീർ, നജീബ്, നവാസ്. മരുമക്കൾ: മുനിറ, ആദില.