അടൂർ : കേരഗ്രാമ പദ്ധതി 2021-22 പ്രകാരം കർഷകർക്കുള്ള തെങ്ങുകയറ്റ യന്ത്രത്തിന്റെ വിതരണോദ്ഘാടനവും പരിശീലന പരിപാടിയും അടൂർ കൃഷിഭവനിൽ നടന്നു. നഗരസഭാ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. കേരസമിതി സെക്രട്ടറി സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, കൗൺസിലർമാരായ കെ.മഹേഷ് കുമാർ, സിന്ധു തുളസിധരക്കുറുപ്പ് , അപ്സരസനൽ, കൃഷി അസിസ്റ്റന്മാരായ രജിത് കുമാർ, സ്മിത് തുടങ്ങിയവർ സംസാരിച്ചു.