അടൂർ : റവന്യു ടവറിലെ ലിഫ്റ്റുകൾ പ്രവർത്തിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിരവധി സർക്കാർ സ്ഥാപനങ്ങളും,സ്വകാര്യസ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്ന റവന്യു ടവറിൽ പ്രായംചെന്ന ആൾക്കാർ ഉൾപ്പെടെയുള്ള നിരവധിപ്പേരാണ് ഇവിടെ സർക്കാർ സേവനത്തിനായി എത്തുന്നത്. ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമായി ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ. ഇലക്ട്രിക്കൽ വിഭാഗം എൻജിനീയറുമായി ചർച്ചചെയ്തതിന്റെ അടിസ്ഥാനത്തിൽ നാളെ തന്നെ മേൽനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ്‌ നിതീഷ് പന്നിവിഴ, അംജത് അടൂർ, എബൽ ബാബു,നിയോജകമണ്ഡലം ഭാരവാഹികളായ അഖിൽ പന്നിവിഴ, അൽത്താഫ്, റഷീദ്ദലി, ക്രിസ്റ്റോ വർഗീസ്, എന്നിവർ നേതൃത്വം നൽകി.