mini
കതിരുവേലിപ്പടിയിൽ മിനി എം.സി.എഫ് നഗരസഭ ചെയർമാൻ' ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പത്തനംതിട്ടയെ സമ്പൂർണ മാലിന്യമുക്ത നഗരം ആക്കുന്നതിന്റെ ഭാഗമായി 32 വാർഡുകളിലും മിനി എം.സി.എഫ് സ്ഥാപിക്കും. 9,15,16 വാർഡുകളിൽ മിനി എം.സി.എഫ് സ്ഥാപിച്ചു. ഉദ്ഘാടനം 16-ാം വാർഡിലെ കതിരുവേലിപ്പടിയിൽ നഗരസഭാ അദ്ധ്യക്ഷൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ആമിന ഹൈദരാലി,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഷെമീർ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാമണിയമ്മ, 14-ാം വാർഡ് കൗൺസിലർ അഷ്റഫ് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരായ അനീസ് പി മുഹമ്മദ്, ബിനു ജോർജ്, സിനി, സി.ഡി.എസ് മെമ്പർ സന്ധ്യാ പനക്കൽ, വിജിലൻസ് കമ്മിറ്റി കൺവീനർ എൻ.കെ സോമസുന്ദരൻ, പി.ജി ഗോപി, ഉഷാ ചന്ദ്രൻ, മുൻ കൗൺസിലർ ബിജിമോൾ മാത്യു, ആശാ പ്രവർത്തക സരസ്വതിയമ്മ എന്നിവർ പങ്കെടുത്തു. വാർഡിൽ എം.സി.എഫ് സ്ഥാപിക്കുന്നതിന് സ്ഥലം നൽകിയ ചരുവിളയിൽ റെജി ചാക്കോയെയും വാർഡിലെ ഹരിത കർമ്മ സേന പ്രവർത്തകരായ കവിത, ജിൻസി എന്നിവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.