ചെങ്ങന്നൂർ: വെണ്മണി പുന്തല ഏറം കോളശേരിൽ സുകുമാരക്കുറുപ്പിന്റെ മകൻ അനീഷ് കുമാർ ( 42 )നെ മരിച്ചനിലയിൽ കണ്ടെത്തി. വെട്ടിപ്പിടിക കൊഴുവല്ലൂർ റോഡരികിൽ ഉടയാമുറ്റം പാലനിൽക്കുന്നതിൽ ഭാഗത്ത് 10 അടി താഴ്ചയുള്ള പുരയിടത്തിൽ ജീർണ്ണിച്ച നിലയിലായിരുന്നു ജ‌ഡം. ഇയാൾ ബംഗളുരുവിലെ ഹോട്ടലിലെ ജോലിക്കാരനായിരുന്നെന്ന് പൊലീസ് പറഞ്ഞു .മരണ കാരണം അറിവായിട്ടില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഭാര്യ: രമ്യ എസ്.നായർ. മക്കൾ അഭിരാം, ആര്യൻ