തിരുവല്ല: ബിവറേജസ് ഔട്ടലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാജിക് മൊമെന്റ് വോഡ്ക ഫുൾബോട്ടിൽ വാങ്ങിയശേഷം പണം നൽകാതെ മുങ്ങാൻ ശ്രമിച്ച കോഴിമല സ്വദേശി ശ്രീനിവാസനെയാണ് (അഞ്ചിക്കിളി)​ മാനേജരുടെ പരാതിപ്രകാരം കസ്റ്റഡിയിൽ എടുത്തത്. മൂന്നുമാസം മുൻപ് ചെങ്ങന്നൂർ ബിവറേജസ് ഔട്ട്‌ലെറ്റിൽ സമാന കുറ്റകൃത്യം ടത്തിയതിന് പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്നു.