ഇടയാറൻമുള: എസ്.എൻ.ഡി.പി യോഗം 69 -ാം നമ്പർ ഇടയാറൻമുള ശാഖാ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം ഇന്നാരംഭിക്കും.
ഇന്ന് രാവിലെ 10.30 ന് പൊതുസമ്മേളനം യോഗം കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എസ്.സജി അദ്ധ്യക്ഷത വഹിക്കും. ആശാ പ്രദീപ് മുഖ്യ പ്രഭാഷണം നടത്തും. രാത്രി 7.30 ന് കുമാരനാശാനും സഹോദരൻ അയ്യപ്പനും കഥാപാത്രങ്ങളായ കഥാപ്രസംഗം.
നാളെ രാവിലെ 10.30 ന് പൊതുസമ്മേളനം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ ആമ്പാടിയിൽ ഉദ്ഘാടനം ചെയ്യും. രവീന്ദ്രൻ മരുത്വാമല മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടിന് സംഗീത സദസ്.
സമാപന ദിവസമായ 15 ന് രാവിലെ 9.30ന് നൂറുംപാലും. 10.30 ന് പൊതുസമ്മേളനം യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്യും. ശാഖയിലെ സ്ഥാപക ഭാരവാഹികളുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ. രാത്രി 7.30 ന് ഭക്തിഗാനമേള.