12-ncp
കട്ടച്ചിറയിൽ ചേർന്ന കൺവെൻഷൻ എൻ. സി. പി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. മാത്തൂർ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

ചിറ്റാർ: കട്ടച്ചിറ, ചിറ്റാർ, മീൻകുഴി, കൊടുമുടി, വയ്യാറ്റുപുഴ, പാമ്പിനി പ്രദേശങ്ങളിൽ മലയോര കർഷകരുടെ കൈവശഭൂമിക്ക് ഉടൻ പട്ടയം നൽകണമെന്ന് എൻ.സി. പി. ചിറ്റാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. മാത്തൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആറാംപള്ളി വിജയരാജ് അദ്ധ്യക്ഷത വഹിച്ചു. ആർ. സി. റോയി, പത്മ ഗിരീഷ്, ജയദേവൻ, പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികൾ: ആറാംപള്ളി വിജയരാജ് (പ്രസിഡന്റ് ), ജയദേവൻ( വൈസ് പ്രസിഡന്റ്), പ്രസന്നകുമാർ (ജനറൽ സെക്രട്ടറി), ശ്രീകല സി. (സെക്രട്ടറി), ശരണ്യ (സെക്രട്ടറി), ലതിക (ട്രഷറർ )