sndp
എസ്‌.എൻ.ഡി.പി യോഗം 2186 നമ്പർ മൈലാടുപറ ശാഖയിലെ നവതി സ്മാരക ഗുരുക്ഷേത്രത്തിലെ 28 മത് പ്രതിഷ്ഠ വാർഷീകം യൂണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ ഉത്‌ഘാടനം ചെയ്യുന്നു

പത്തനംതിട്ട; എസ്‌.എൻ.ഡി.പി യോഗം 2186 -ാം മൈലാടുപറ ശാഖയിലെ നവതി സ്മാരക ഗുരുക്ഷേത്രത്തിലെ 28-ാമത് പ്രതിഷ്ഠാ വാർഷികം ഉഷപൂജ, ഗുരുപൂജ, ഗുരുപുഷ്പ്പാഞ്ജലി, പതാക ഉയർത്തൽ, ഗുരുഭാഗവതപരായണം ,പ്രതിഷ്ഠാ വാർഷിക സമ്മേളനം, സമൂഹപ്രാർത്ഥന, ദീപാരാധന എന്നി പരിപാടികളോടെ നടന്നു. പ്രതിഷ്ഠാവാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ,എസ്‌.സജിനാഥ്‌, പി.കെ.പ്രസന്നകുമാർ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ -ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖാ പ്രസിഡന്റ് വി.സോമരാജൻ, സെക്രട്ടറി ഡി.സതീഷ്‌കുമാർ, വൈസ് പ്രസിഡന്റ് എൻ.കെ.സോമസുന്ദരൻ, പ്രാദേശിക സമിതി പ്രസിഡന്റുമാരായ സുനിൽ എസ്‌.ലാൽ,പി.ശശിധരൻ,ശാഖാ വനിതാ സംഘം പ്രസിഡന്റ് സുമാദേവി തുടങ്ങിയവർ സംസാരിച്ചു.