stall
വനിതാ സംരക്ഷണ ഓഫീസ് സ്റ്റാൾ

പത്തനംതിട്ട : നിങ്ങൾ അതിക്രമങ്ങൾ നേരിടുന്നവരാണോ? പരാതി പറയാൻ പേടിയുണ്ടോ? എങ്കിൽ അതിക്രമങ്ങൾ നേരിട്ട് പറയാൻ ബുദ്ധിമുട്ടുള്ളവർക്കായി പരാതിപ്പെട്ടി സ്ഥാപിച്ചിരിക്കുകയാണ് വനിതാ ശിശുവികസന വകുപ്പ്. എന്റെ കേരളം പ്രദർശനമേളയുമായി ബന്ധപ്പെട്ട വനിതാസംരക്ഷണ ഓഫീസ് സ്റ്റാളിൽ ആണ് വകുപ്പ് പരാതിപ്പെട്ടി സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ പരാതി പറയുന്നവരെ വകുപ്പ് സ്വകാര്യമായി ബന്ധപ്പെടും.

സ്ത്രീകൾക്കാവശ്യമായ ഹെൽപ് ലൈൻ നമ്പറും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോദിവസവും വിവിധ വിഷയങ്ങളിൽ സ്ത്രീകളുടെ അഭിപ്രായം രേഖപ്പെടുത്താനും അവസരമുണ്ട്. സാമ്പത്തിക ഭദ്രത കുടുംബത്തിൽ എന്ന വിഷയത്തിൽ ആവശ്യമല്ല അത്യാവശ്യമാണ് സാമ്പത്തിക സമത്വം എന്നാണ് ഭൂരിഭാഗം സ്ത്രീകളും അഭിപ്രായപ്പെട്ടത്. ആവശ്യമുള്ളവർക്ക് കൗൺസലിംഗും ഇവിടെ നൽകുന്നു. വകുപ്പിന്റെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് കൃത്യമായി പറഞ്ഞ് നൽകുന്നുമുണ്ട്.