മടന്തമൺ: എസ്.എൻ.ഡി.പി യോഗം 3507-ാം മടന്തമൺ ശാഖാ ക്ഷേത്രത്തിന്റെ 32-ാമത് പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. രാവിലെ 5.30ന് ശാന്തിഹവനം/ഗണപതിഹവനം, 7.30ന് ഗുരുപൂജ/ഗുരുപുഷ്പാഞ്ജലി, 8.30ന് ശാഖാ പ്രസിഡന്റ് പതാക ഉയർത്തും, 9ന് വനിതാസംഘത്തിന്റെ സമൂഹ പ്രാർത്ഥന, 12.30ന് അന്നദാനം. ഉച്ചയ്ക്ക് 2ന് സാംസ്‌കാരിക സമ്മേളനം. ശാഖാ പ്രസിഡന്റ് ടി. വി. കരുണാകരൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി.യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം നിർവഹിക്കും. എസ്.എൻ.സെൻട്രൽ സ്‌കൂൾ അത്തിക്കയം പ്രിൻസിപ്പൽ ഡോ.പി.കെ. മോഹൻരാജ് മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി എ.പി. ശശിധരൻ, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി, എസ്.എൻ.ഡി. പി യോഗം 362 അത്തിക്കയം ശാഖാ പ്രസിഡന്റ് സി.ജി.വിജയകുമാർ, 3507 മടന്തമൺ ശാഖാ വൈസ് പ്രസിഡന്റ് ഇ.കെ.സോമരാജൻ എന്നിവർ സംസാരിക്കും.