14-nanma
സമ്മേളന ഉദ്ഘാടനവും തിലകൻ സ്മാരക അവാർഡ് ജേതാവ് പുള്ളിമോടി അശോക് കുമാറിനെ ആദരിക്കലും നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് നിർവ്വഹിക്കുന്നു

പന്തളം : മലയാള കലാകാരന്മാരുടെ ദേശീയസംഘടനയായ നന്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബാലയരങ്ങ് ജില്ലാതല കലോത്സവ വിജയികൾക്കുള്ള സമ്മാനവിതരണവും കലാകാരദിനാചരണവും നടന്നു. ഉദ്ഘാടനവും തിലകൻ സ്മാരക അവാർഡ് ജേതാവ് പുള്ളിമോടി അശോക് കുമാറിനെ ആദരിക്കലും നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് നിർവഹിച്ചു.
നന്മ ജില്ലാ പ്രസിഡന്റ് അടൂർ രാജേന്ദ്രൻ അദ്ധ്യക്ഷനായി. പന്തളം നഗരസഭ വിദ്യാഭ്യാസ സാംസ്‌കാരിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ലസിത , ജി. രാജേഷ്‌കുമാർ, അടൂർ ഫൈൻ ആർട്‌സ് സൊസൈറ്റി പ്രസിഡന്റ് അനശ്വര രാജൻ, സംഘാടക സമിതി കൺവീനർ വിനോദ് മുളമ്പുഴ, എം.ആർ.സി. നായർ, കരുണാകരൻ പരുത്യാനിക്കൽ, ഗീത അടൂർ, അജിത . വകയാർ സുരേന്ദ്രൻ, അനിതാ ഉദയൻ, ഗിരീഷ് ഉള്ളന്നൂർ എന്നിവർ പ്രസംഗിച്ചു.