തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ 1515-ാം വലിയകുന്നം ശാഖയുടെ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവ ഉദ്ഘാടനവും പഠനോപകരണ വിതരണവും നടത്തി. എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ നിർവഹിച്ചു. ശാഖാ ചെയർമാൻ ബിജു മേത്താനം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ അനിൽ ചക്രപാണി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, ശാഖാ കൺവീനർ അനിലാ ഹരിദാസ് എന്നിവർ പ്രസംഗിച്ചു.