പത്തനംതിട്ട : കേരള ജനവേദി 20-ാം സംസ്ഥാന സമ്മേളനവും ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർക്കുള്ള കാരുണ്യ പുരസ്‌കാര സമർപ്പണവും ഇന്ന് രാവിലെ 9 മുതൽ പത്തനംതിട്ട ടൗൺ ഹാളിൽ നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിക്കും.