അടൂർ: സമയ ബന്ധിതമായി വാഗ്ദാനങ്ങൾ നടപ്പിലാക്കി വികസനക്കുതിപ്പിലേയ്ക്ക് മുന്നേറുകയാണ് നഗരസഭാ ഭരണമെന്ന് അടൂർ നഗരസഭാ ചെയർമാൻ ഡി.സജി പത്രസമ്മേളനത്തിൽ പറഞ്ഞു. 25 വർഷമായി നഗരസഭ നേരിട്ടത് വികസന മുരടിപ്പാണ്. അതിൽ നിന്നും കരകയറത്തക്കവിധത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നഗരവാസികളുടെ സ്വപ്നമായിരുന്ന നഗരസഭ കെട്ടിടത്തിന്റെയും ബസ് ടെർമിനലിന്റെയും നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും. ഇതിനു വേണ്ട കരാറിൽ ഈ ആഴ്ച ഒപ്പുവയ്ക്കും നഗരപ്രദേശത്ത് മൃതദേഹം സംസ്ക്കരിക്കാൻ ആധുനിക രീതിയിലുളള ശ്മശാനത്തിന് 4.6 കോടി രൂപയുടെ ഡി.പി.ആർ. തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്.അടൂരിലെ രണ്ട് മാർക്കറ്റുകൾ ആധുനികരീതിയിൽ നിർമ്മിക്കാൻ പദ്ധതി നടപ്പിലാക്കി. ഇതുപ്രകാരം അടൂർ ശ്രീമൂലം മാർക്കറ്റ് രണ്ടുകോടി 32 ലക്ഷം രൂപ കിഫ്ബി സഹായത്തോടെ നിർമ്മാണ പ്രവർത്തനം തുടങ്ങി. പറക്കോട് അനന്തരാമപുരം മാർക്കറ്റ് 14 കോടി രൂപ ചെലവിൽ ഫ്രീസിംഗ് സംവിധാനത്തോടെയുള്ള മത്സ്യ മാർക്കറ്റ് നിർമ്മിക്കാനുള്ള ഡി.പി.ആറിന് കഴിഞ്ഞ ദിവസം കൂടിയ കൗൺസിൽ യോഗം അംഗീകരിച്ചു. തീരദേശ മത്സ്യ ബന്ധന ബോർഡിനാണ് നിർമ്മാണച്ചുമതല നഗരസഭയ്ക്ക് വിട്ടുകിട്ടിയ പഴയ ടൗൺഹാൾ നിന്ന സ്ഥലത്ത് പുതിയ ടൗൺഹാളും മിനി തീയേറ്ററും നിർമ്മിക്കുന്നതിന് കഴിഞ്ഞ കൗൺസിൽ തീരുമാനിക്കുകയും ഡി.പി.ആർ തയാറാക്കാനായി ടെൻണ്ടർ ക്ഷണിക്കും. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 9.6 കോടി രൂപയുടെ പദ്ധതി നഗരസഭ കൗൺസിൽ അംഗീകരിക്കുകയും അതിന്റെ പ്രാരംഭ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . ഇതോടെ നിലവിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന നഗരസഭയിലെ ഉയർന്ന പ്രദേശത്തുൾപ്പെടെ വെള്ളമെത്തിക്കാൻ കഴിയും. നഗരത്തിലെ സൗന്ദര്യവത്ക്കരണം പൊതുജനങ്ങളുടെ സഹായത്തോട് നടപ്പിലാക്കും. നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരപ്രദേശത്തെ മുഴുവൻ ലൈറ്റുകളും എൽ.ഇ.ഡി.യിലേയ്ക്ക് മാറ്റും. സ്റ്റേഡിയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവസാന ഘട്ടത്തിലാണ് വൈസ് ചെയർപേഴ്സൺ .ദിവ്യ റെജി മുഹമ്മദ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി പി.വർഗീസ് , സിന്ധു തുളസീധരക്കുറുപ്പ് , ബീന ബാബു , റോണി പാണം തുണ്ടിൽ,​ എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.