പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം (കാർഡ്), ജാതിക്കായുടെ സംസ്‌കരണത്തിലും ജാതിക്ക ഉപയോഗിച്ചുള്ള ഉൽപന്നങ്ങളായ ജാം, സ്‌ക്വാഷ്, കേക്ക്, സിപ്പ്അപ്പ്, ഫ്രൂട്ട് പ്രിസെർവ് എന്നിവയുടെ നിർമ്മാണത്തിലും ഏകദിനപരിശീലനം 17 ന് രാവിലെ 10 മുതൽ തെളളിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടക്കും. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 16ന് ഉച്ചയ്ക്ക് 12ന് മുമ്പായി കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ : 8078572094.