അടൂർ : നിയോജക മണ്ഡലത്തിലെ താറുമാറായി കിടക്കുന്ന റോഡുകളുടെ പണികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് യു.ഡി.എഫ് അടൂർ നിയോജക. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആനയടി - കൂടൽ റോഡ് നവീകരണത്തിനു വേണ്ടി കോടികൾ ചിലവഴിച്ച് ധൂർത്തടിക്കുന്നതല്ലാതെ പണികൾ പൂർത്തിയാക്കാൻ നടപടിയില്ല. അടൂർ ടൗൺ വികസനം എന്ന പേരിൽ അടൂരിനെ നശിപ്പിക്കുന്ന പദ്ധതിക്ക് വാട്ടർ അതോറിറ്റിയും പി.ഡബ്ളിയു.ഡിയും ഒത്തുകളിക്കുകയാണെന്നും യു.ഡി.എഫ് ആരോപിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രൊഫ.ഡി കെ.ജോൺ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. പൊടിമോൻ കെ മാത്യു, കലാനിലയം രാമചന്ദ്രൻ, ഷൈജു ഇസ്മയിൽ, വെള്ളൂർ വിക്രമൻ, തോപ്പിൽ ഗോപകുമാർ, തേരകത്ത് മണി,ഏഴംകുളം അജു, എസ് ബിനു, ജയവർമ്മ, ബിജു ഫിലിപ്പ്, ഷിബു ചിറക്കരോട്ട്, ആഡ്വ.ഡി.രാജീവ്, ഹരികുമാർ മലമേക്കര, ബിജിലി ജോസഫ്, മുല്ലൂർ സുരേഷ്,ആനന്ദപ്പള്ളി സുരേന്ദ്രൻ,സുധാ നായർ,ബി നരേന്ദ്രനാഥ്, എം ആർ ജയപ്രസാദ്, മാതിരമ്പള്ളി പൊന്നച്ചൻ, ഐക്കര ഉണ്ണികൃഷ്ണൻ, പ്രകാശ് ജോൺ, സക്കറിയാ വർഗീസ്, സാം ഏബ്രഹാം എന്നിവർ സംസാരിച്ചു.