പത്തനംതിട്ട : കൊമേഴ്സ് അക്കാഡമിക് ഫോറത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹയർസെക്കൻഡറി കൊമേഴ്സ് അദ്ധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം നടന്നു. പ്രമോദ് നാരായൺ എം.എൽ. സമ്മേളനം ഉദ്ഘാടനം ചെയ്തു. റാന്നി എം.എസ്. എച്ച്.എസ്.എസ് അദ്ധ്യാപകൻ എ.സി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച അങ്ങാടിയ്ക്കൽ സൗത്ത് എസ്.എൻ.വി എച്ച്.എസ്.എസ് അദ്ധ്യാപകൻ സി.ബി സുരേഷ് കുമാർ, റാന്നി എം.എസ്. എച്ച്.എസ്.എസ് അദ്ധ്യാപിക ജെമിനി ജെയിംസ് എന്നിവർക്ക് ഉപഹാരം നൽകി.