മല്ലപ്പള്ളി: 2022 - 23 സാമ്പത്തിക വർഷത്തിൽ "ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ" എന്ന പദ്ധതി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 17ന് രാവിലെ 10മുതൽ വൈ.എം.സി.എ തടിയൂർ എഴുമറ്റൂർ പഞ്ചായത്ത്‌ ഏരിയയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി അവബോധ ക്ലാസ് നൽകുന്നു. പ്രവാസികൾക്കും, വനിതകൾക്കും, അഭ്യസ്തവിദ്യർക്കും, യുവാക്കൾക്കും തുടങ്ങി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാർക്കും ഈ പ്രോഗ്രാമിന് പങ്കെടുക്കാവുന്നതാണ്. ക്ലാസിൽ ബാങ്ക് വായ്‌പ ലഭ്യമാകുന്നതിനുള്ള നടപടികൾ, സർക്കാർ സബ്‌സിഡി ലഭിക്കുന്നതിനുള്ള മാർഗങ്ങൾ.ലൈസൻസ്, പ്രോഗ്രാമിന് രജിസ്റ്റർ ചെയ്യുന്നതിനായി. 9048122807 എന്ന നമ്പറിൽ വിളിക്കുക.