തിരുവല്ല: നഗരസഭയിലെ തെരുവ് കച്ചവടക്കാരുടെ നഗരകച്ചവട സമിതിയിലേക്ക് തെരുവ് കച്ചവടക്കാരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി വോട്ടർ പട്ടിക നഗരസഭാ നോട്ടീസ് ബോർഡിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ ആക്ഷേപമുള്ളവർ നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ, തിരഞ്ഞെടുപ്പ് വരണാധികാരിയെ 18ന് വൈകിട്ട് 5ന് മുമ്പ് രേഖാമൂലം അറിയിക്കേണ്ടതാണ്.