ചെങ്ങന്നൂർ: പാണ്ടനാട് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ചിത്രാ സാബുവിന്റെ നേതൃത്വത്തിൽ പുലിയൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന. പഴയതും, ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും, മതിയായ രേഖകൾ ഇല്ലാതെ പ്രവർത്തിച്ചു വന്ന സ്ഥാപനങ്ങൾക്കും ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. വൃത്തിഹീനമായി പേരിശേരിയിൽ പ്രവർത്തിച്ചു വന്നിരുന്ന അപ്പം, ഇഡലി എന്നിവ ഉണ്ടാക്കി വിപണനം നടത്തിവന്ന സ്ഥാപനം താത്ക്കാലികമായി അടപ്പിച്ചു.തമിഴ്നാട്ടുകാരായ തൊഴിലാളികൾ നാളുകളായി നടത്തിവന്നിരുന്ന സ്ഥാപനമാണിത്. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് എന്നിവർ പങ്കെടുത്തു.