പന്തളം: കോൺഗ്രസ് കുരമ്പാല മണ്ഡലം 12-ാം വാർഡ് പ്രസിഡന്റ് കെ. വൈ. ബിജുവിന്റെ നിര്യാണത്തിൽ മണ്ഡലം കമ്മിറ്റി അനുശോചിച്ചു. എം മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡി.എൻ. തൃദീപ്, പന്തളം വാഹിദ്, വേണു കുമാരൻ നായർ, മഞ്ചു വിശ്വനാഥ്, അനിതാ ഉദയൻ, കെ.എൻ.രാജൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, അംബുജാക്ഷൻ പിള്ള, മണ്ണിൽ രാഘവൻ, ഹിമ മധു, ശ്രീകുമാർ, അനിയൻ കുടശനാട്, ബിനു കുളങ്ങര, കെ. രാഘവൻ, രാജശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.