ചെങ്ങന്നൂർ: മുളക്കുഴയിലെ കാറ്ററിംഗ് സെന്ററിൽ ജോലിക്കിടയിൽ തിളച്ച എണ്ണയിൽ വീണ് ജീവനക്കാരന് ഗുരുതരപരുക്ക്. കൽക്കട്ട സ്വദേശി സഹീദ് (25) ആണ് കൊട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. എൺപത് ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ ചിക്കൻ വറക്കുന്നതിനിടയിൽ എണ്ണയിലേക്ക് വീഴുകയായിരുന്നു.