തുവയൂർ തെക്ക്: തുവയൂർ തെക്ക് 3107 -ാം എസ്.എൻ.ഡി.പി. ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ കൃഷ്ണശിലാവിഗ്രഹ പ്രതിഷ്ഠയുടെ 11-ാമത് വാർഷികം ഇന്ന് നടക്കും. രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നടതുറപ്പ്, 5.35ന് ഗണപതിഹോമം, 7ന് പതാക ഉയർത്തൽ, 7.30ന് ഗുരുദേവ കീർത്തനാലാപനം, 9ന് പഞ്ചഗവ്യ പഞ്ചവിംശതി, കലശപൂജ,ഉച്ചപൂജ, 11ന് ഡോ.എം.എം. ബഷീറിന്റെ ആത്മീയ പ്രഭാഷണം, ഉച്ചയ്ക്ക് 1മുതൽ ഗുരുപൂജ, വൈകിട്ട് 6.45ന് ദീപാരാധന, ദീപക്കാഴ്ച, 7.15ന് ഭഗവതിസേവ, അത്താഴപൂജ എന്നിവ നടക്കും.