കോഴഞ്ചേരി : ആറന്മുളയിൽ ബധിര മൂക കുടുംബത്തിന്റെ വീട്ടിലെ മുറിയിലുണ്ടായ തീപിടിത്തത്തിൽ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നാലു വയസുകാരി മരിച്ചു. മാതാവ് ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ ചികിത്സയിൽ. ആറന്മുള കോഴിപ്പാലം പടിഞ്ഞാറേ മേലേടത്ത് അരുണിന്റെയും (35) ശ്യാമ (28)യുടെയും മകൾ ആദിശ്രീ (4) യാണ് ചികിൽസയിലിരിക്കേ മരിച്ചത്.
ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ അമ്മയ്ക്കൊപ്പം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ആദിശ്രീ. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ മാതാവ് ശ്യാമയുടെ നില ഗുരുതരമായി തുടരുകയാണ്. ഒരാഴ്ച മുൻപായിരുന്നു സംഭവം. സംസാരശേഷി ഉണ്ടായിരുന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യ ശ്രമമാണോയെന്ന് അന്വേഷിക്കുന്നതിനിടയിലാണ് കുട്ടിയുടെ മരണം.