അടൂർ : കേരള ഹിന്ദുമതപാഠശാല അദ്ധ്യാപക പരിഷത്തിന്റെ 43-ാമത് വാർഷികവും സംസ്ഥാന ബാലവിജ്ഞാന - കലാമത്സരങ്ങളും പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. . സ്വാഗതസംഘം ചെയർമാൻ വികാസ് ടി. നായർ അദ്ധ്യക്ഷതവഹിച്ചു. ഭാഗവത സപ്താഹ ആചാര്യൻ ഹരിശങ്കർ റാന്നി അനുഗ്രഹപ്രഭാഷണം നടത്തി. അദ്ധ്യാപക പരിഷത്ത് പ്രസിഡന്റ് വി. കെ. രാജഗോപാൽ, വി. ജെ. രാമചന്ദ്രൻ ഉണ്ണിത്താൻ, കെ. മധുസൂദനകുറുപ്പ്, ബി. ശ്രീലേഖ, വെങ്കിടാചലശർമ്മ എന്നിവർ പ്രസംഗിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കെ. അഖിൽ കുമാർ അദ്ധ്യക്ഷതവഹിക്കും. ചടയമംഗലം ജ്ഞാനന്ദമഠത്തിലെ സ്വാമി ദയാനന്ദ സരസ്വതി സമ്മാനദാനം നിർവഹിക്കും.