കോന്നി: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഉന്നത വിദ്യാഭ്യാസ സബ് കമ്മിറ്റി കൺവീനർ ഡോ.രതീഷ് കൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എൻ. അനിൽ അദ്ധ്യക്ഷത വഹിച്ചു. സലിൽ വയലത്തല, ശാന്തമ്മ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് രമേശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സത്യദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ന് സമാപിക്കും.